Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kottamuzhi Bridge

Kozhikode

വീ​ണ്ടും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി കോ​ട്ട​മു​ഴി പാ​ലം

മു​ക്കം: അ​ടു​ത്തി​ടെ പു​തു​ക്കി പ​ണി​ത കൊ​ടി​യ​ത്തൂ​ർ കോ​ട്ട​മു​ഴി പാ​ലം വീ​ണ്ടും അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. പാ​ല​ത്തി​ന്‍റെ സ​മീ​പ​ന റോ​ഡി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി​ക്ക് സ​മീ​പം വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു.

മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​തി​നെ തു​ട​ർ​ന്ന് ഭി​ത്തി​ക്ക​ടി​യി​ലെ ക​ല്ലു​ക​ൾ താ​ഴ്ന്ന നി​ല​യി​ലാ​ണ്. പാ​ല​ത്തി​ന് സ​മീ​പ​ത്തെ തോ​ടി​നോ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ച സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ അ​രി​കി​ലാ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ സ​മീ​പ​ന റോ​ഡി​ൽ പു​ഴ​യു​ടെ ഭാ​ഗ​ത്ത് വി​ള്ള​ലു​ക​ളും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ മ​ണ്ണി​ടി​ച്ചി​ലും സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​രാ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

നേ​ര​ത്തെ നി​ർ​മാ​ണ സ​മ​യ​ത്ത് നി​ര​വ​ധി ത​വ​ണ പാ​ല​ത്തി​ന്‍റെ സ​മീ​പ​ന റോ​ഡ് ത​ക​ർ​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. നൂ​റ് മീ​റ്റ​റോ​ളം ഭാ​ഗം പു​ഴ​യി​ലേ​ക്ക് പ​തി​ച്ച സം​ഭ​വം വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പ്ര​തി​ഷേ​ധ​ങ്ങ​ളും ന​ട​ന്നി​രു​ന്നു. സ്കൂ​ൾ ബ​സു​ക​ളു​ൾ​പ്പെ​ടെ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ദി​വ​സേ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് കോ​ട്ട​മു​ഴി പാ​ലം വ​ഴി​യാ​ണ്. അ​ത് കൊ​ണ്ട് ത​ന്നെ എ​ത്ര​യും പെ​ട്ടെ​ന്ന് ആ​ശ​ങ്ക ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്നാ​ൽ ഉ​ട​ന​ടി ആ​വ​ശ്യ​മാ​യ പ​രി​ഹാ​രം ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up